KSDLIVENEWS

Real news for everyone

ചരിത്ര സ്‌മൃതികളോടെ… ആലംപാടി ഉറൂസ്… ഏരത്തിൽ അബ്ദുള്ള കുഞ്ഞി. എരിയപ്പാടി എഴുതുന്നു

SHARE THIS ON

കള കളാരവം മുഴക്കി ഒഴുകുന്ന മധുവാഹിനിപ്പുഴയുടെ ഓരത്തു പഴയ ബാരിക്കാട് ദേശത്തു ആലംപാടി എന്നൊരു കർഷക ഗ്രാമമുണ്ട്…..
കരിമ്പും നെല്ലും വെള്ളരിയും വിളയിച്ചു അരിയും ശർക്കരയും വിപണനം നടത്തിയ പ്രതാപത്തിന്റെ ചരിത്രം എന്നും അയവിറക്കുന്ന ആലംപാടി …. പന്ത്രണ്ടോളം നാടുകൾ ചേർന്നതാണ് ഈ ആലംപാടി മഹല്ല്…..
ഇവിടമിപ്പോൾ ആവേശത്തിമിർപിലാണ്….. അഞ്ചു വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉദയസ്തമാന ഉറൂസും,

താജ്മഹലിനെ അനുസ്മരിപ്പിക്കും വിധം അണിഞ്ഞൊരുങ്ങിയ ആലംപാടി ഖിളർ ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും ഒന്നിച്ചു വന്ന ഉത്സവന്തരീക്ഷത്തിലാണ് ഇപ്പോൾ ആലംപാടിയുടെ ആബാലവൃദ്ധം ജനങ്ങൾ….
തളങ്കര മാലിക് ദീനാറിനു ശേഷം വലിപ്പം കൊണ്ടും മഹിമ കൊണ്ടും രണ്ടാം സ്ഥാനത്തു നിൽക്കുന്ന മഹല്ലാണ് ആലംപാടി…. ആലംപാടി മമ്മു മുസ്‌ലിയാർ… ഉമർ മുസ്‌ലിയാർ., പിവി മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ.. ആലംപാടി ഉസ്താദ് എന്ന ഖ്യാതി നേടിയ എ എം കുഞ്ഞബ്ദുള്ള മുസ്‌ലിയാർ തുടങ്ങി ഒട്ടനേകം പണ്ഡിത പ്രഭുക്കൾ സേവനം ചെയ്ത ആത്മ ചൈതന്യ ത്തിന്റെ പ്രഭാ കേന്ദ്രമാണ് ആലംപാടി കിളർ ജുമാ മസ്ജിദ്….
നാല് നൂറ്റാണ്ടിന്റെ പഴക്കം കണക്കാക്കുന്നു…1939 ൽ പുനർ നിർമ്മാണം നടന്നതായി മരത്തിൽ കൊത്തിവെക്കപ്പെട്ട രേഖയിൽ കാണാം…. അതിനു മുമ്പ് ഓല മേഞ്ഞ പള്ളിയായിരുന്നു.
നാട്ടിൽ പ്ളേഗും വസൂരിയും പിടിപെട്ടു ഇക്കഴിഞ്ഞ കൊറോണക്കാലം

കണക്കെ ജനങ്ങൾ ബുദ്ധിമുട്ടിലായപ്പോൾ അക്കാലത്തെ പണ്ഡിതന്മാർ നിർദേശിച്ചനുസരിച്ചാണ് ഉദയസ്തമാന ഉറൂസ് എന്ന ഈ പള്ളി നേർച്ചക്ക് തുടക്കമായത് …. പ്രഭാതം മുതൽ പ്രദോശം വരെ അന്ന ദാനം നടന്നിരുന്നതിനാലാണ് ഈ പേര് വന്നതെന്ന് അനുമാനിക്കുന്നു….
ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ…. കുമ്പോൽ ആറ്റക്കോയ തങ്ങൾ… തുടങ്ങി വലിയ പണ്ഡിതന്മാർ ഇവിടത്തെ പള്ളി ദര്സിലെ പഠിതാകളായിരുന്നു….. ഉത്തര മലബാറിലെ ഏറ്റം പഴക്കമുള്ള അനാഥാലയവും ഇവിടെത്തതാണ്…..
നിഷ്കളങ്കരായ മുസ്ലിംകൾ തിങ്ങിവസിക്കുന്ന ഈ മഹല്ലിന്ന് ഒരുപാട് ചരിത്ര സത്യങ്ങൾ പറയാനുണ്ട്. മതപരമായ അറിവിന്റെ സുഗന്ധവും, ആത്മീയതയുടെ സൗരഭ്യവും, മഹാൻമാരായ മഹത്തുക്കളുടെ പാദസ്പർശനത്തിന്റെ മധുര മാധുര്യവും ഈ നാടിനും ഈ നാട്ടാർക്കും എണ്ണി പറയാനുണ്ട്.ഉലമാക്കൾ, സാദാത്തുക്കൾ, പൗരപ്രമുഖർ, വ്യവസായികൾ, കച്ചവടക്കാർ, കർഷകർ, പ്രവാസികൾ, തൊഴിൽ ചെയ്യുന്നവർ,എല്ലാവരും ഒത്തൊരുമയോടെ ഒരു മനസ്സോടെ എല്ലാ ഭിന്നാഭിപ്രായങ്ങൾ മാറ്റിവെച്ചു ദീനിന്ന് വേണ്ടി പ്രവർത്തിച്ചു വരുന്നതിൽ അത്ത്യുൽത്സാഹിതരാണ്.ഓരോ രാവുകളിലും അവർ പള്ളി പരിസരത്ത് സജീവമാകും…ആ ഐക്യത്തിന്റെ കെട്ടുറപ്പ്..വനിതാ കോളേജ് വരെ വളർന്നു നിൽക്കുന്ന നൂറുൽ ഇസ്ലാം യതീംഖാന ഉൾപ്പെടെയുള്ള ദീനി സ്ഥാപനങ്ങൾ
ഇവിടെത്തെ നന്മയുടെ അടയാളങ്ങളാണ്…
ഇല്ലായ്മയുടെ കാലത്തും സദാത്തീങ്ങളെയും പണ്ഡിതന്മാരെയും മുതഅല്ലിംകളെയും ചേർത്ത് നിർത്തിയ നാട്…
21 തിയ്യതി മുതലാണ് ഉറൂസ് പരിപാടിക്ക് തുടക്കം…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!