KSDLIVENEWS

Real news for everyone

ഉളിയത്തടുക്കയെ മാതൃകാ ഹരിത നഗരമാക്കുക: പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി മുസ്‌ലിം യൂത്ത് ലീഗ്

SHARE THIS ON

മധൂർ: പഞ്ചായത്തിന്റെ ആസ്ഥാനവും പ്രധാന വാണിജ്യ കേന്ദ്രവുമായ ഉളിയത്തടുക്ക നഗരത്തെ ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കി മാറ്റുന്നതിനായി ‘ഗ്രീൻ സിറ്റി’ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
ഉളിയത്തടുക്ക നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുക, നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡരികുകളിൽ തണൽമരങ്ങളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ സിസിടിവി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.

നഗരത്തെ ഒരു ‘സമ്പൂർണ്ണ ഹരിത നഗരമായി’ പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കർമ്മപദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി പ്രത്യേക പരിഗണന നൽകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കലന്തർ ഷാഫി പഞ്ചായത്ത് പ്രസിഡന്റ് സുജ്നാനിക്ക് നിവേദനം കൈമാറി. ജനറൽ സെക്രട്ടറി ജുനൈദ് പാറക്കട്ട, ഭാരവാഹികളായ ഖാദർ കോപ്പ, അലി ഉളിയത്തടുക്ക, ഷിയാബ് പാറക്കട്ട, പഞ്ചായത്ത് അംഗങ്ങളായ മജീദ് പട്ല, ആയിഷത്ത് മർളിയ, അമീറ റെഹ്നാസ്, റാഹിന ജുനൈദ്, ഷമീമ ഷറഫ്, ഫാത്തിമ അലി, ഖൈറുന്നിസ മുഹമ്മദ്‌, നസീബ ജലീൽ, മഞ്ജു കെ വിജയ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!