7 മാസം 30 കോടി മൈല്‍ താണ്ടി പെഴ്സെവറന്‍സ് ചൊവ്വയിലിറങ്ങി: ദൗത്യം വിജയമെന്ന് നാസ

വാഷിങ്ടൺ: നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വ തൊട്ടത്.
ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുൻകാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം.
ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയെന്നതാണ് നാസയുടെ ഈ ദൗത്യത്തിന്റെ തന്നെ സുപ്രധാന ലക്ഷ്യം.

