സംസ്ഥാനത്തെ ഏറ്റവും വലിയ പി.ആർ.ഡി. ഓഫീസ് ജില്ലയ്ക്ക് സ്വന്തം : പ്രാദേശിക അസന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത വികസനനയം- മുഖ്യമന്ത്രി

കാസർകോട്: പ്രാദേശികതലത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കാത്ത വികസനനയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.l
ജില്ലാ ഇൻഫർമേഷൻ ഓഫീസിന് കളക്ടറേറ്റിന് സമീപം നിർമിച്ച പുതിയ ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പി.ആർ.ഡി.യുടെ ഏറ്റവും വലിയ ഓഫീസ് മന്ദിരമാണിത്. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. പി.ആർ.ഡി.യുടെ ഏറ്റവും വലിയ ജില്ലാ ഓഫീസ് കാസർകോട് തുടങ്ങിയത് അഭിമാനമുഹൂർത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.സി ഖമറുദ്ദീൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ ഡോ. ഡി. സജിത് ബാബു, എ.ഡി.എം. അതുൽ എസ്. നാഥ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, മുഹമ്മദ് മുനീർ വടക്കുംപാടം, ഖാദർ ബദ്രിയ, പി. ഖദീജ എന്നിവർ സംസാരിച്ചു.

