സ്വര്‍ണ്ണ വില താഴോട്ടുതന്നെ: പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി.
ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോൾഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവർഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്.
ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ൽ സ്വർണവിലയെത്തിയത്.

