സാങ്കേതിക തകരാര്‍: ഷാര്‍ജ-കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: ഷാർജ – കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുൻകരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
ഒരു മണിയോടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഹൈഡ്രോളിക് ഓയിൽ ചോർച്ചയാണ് പ്രശ്നം എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ സാങ്കേതിക സംവിധാനങ്ങളും വിദഗ്ധരും ഉള്ളതിനാലാണ് തിരുവനന്തപുരത്ത് വിമാനം ഇറക്കിയത്.
104 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 112 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ചാലുടൻ വിമാനം യാത്ര തിരിക്കും.

