KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 72 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 65 പേർക്കും. 112 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATION
I &PRD KASARAGOD

19.02.2021

ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ്, 111 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7390 പേര്‍

വീടുകളില്‍ 7014 പേരും സ്ഥാപനങ്ങളില്‍ 376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7390 പേരാണ്. പുതിയതായി 478 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2430 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 578 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 599 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 178 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 113 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

28191 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26827 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1124 പേരാണ് ചികിത്സയിലുള്ളത്. മരണം 282 ആയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!