KSDLIVENEWS

Real news for everyone

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21 ന് കാസർകോട്ട് ; എസ് പി ജി സംഘം ജില്ലയിൽ എത്തി

SHARE THIS ON

കാസർകോട് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21 ന് കാസർകോട്ട് . ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന രാഷ്ട്രീയ വിശദീകരണ പര്യടനമായ വിജയ യാത്ര ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം എത്തുന്നത് . മംഗ്ളൂരുവിൽ നിന്നു ഹെലികോപ്റ്ററിലാണോ റോഡു മാർഗ്ഗമാണോ കാസർകോട്ട് എത്തുക എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല . സെഡ് കാറ്റഗറിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വി വി ഐ പിയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി . അതിനാൽ സുരക്ഷാ ചുമതലയുടെ പൂർണ്ണ ഉത്തരവാദിത്തം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പി ( എസ് പി ജി ) നാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ കാസർകോട്ട് എത്തിയ എസ് പി ജി സംഘം ഉദ്ഘാടന സമ്മേളനം നടക്കുന്ന താളിപ്പടുപ്പ് മൈതാനിയിൽ പരിശോധന നടത്തി . മൈതാനത്തേയ്ക്കുള്ള വഴിയിലും ദേശീയ പാതയിലും സംഘം പരിശോധന നടത്തി . കൂടുതൽ പരിശോധനയ്ക്കായി മുതിർന്ന ഉദ്യോഗസ്ഥർ നാളെ കാസർകോട്ടെത്തും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!