റമദാന്‍ ആദ്യ പകുതി വരെയുള്ള ഉംറ ബുക്കിങ് ആരംഭിച്ച് സൗദി

റിയാദ്: ആഗതമായ റമദാനിലെ ആദ്യ രണ്ടാഴ്ചയില്‍ ഉംറ നിര്‍വഹിക്കാന്‍ പദ്ധതിയിടുന്ന മുസ്‌ലിംകള്‍ക്കായി നുസുക് ആപ്പ് വഴിയുള്ള ബുക്കിങ് സൗകര്യം ആരംഭിച്ച് സൗദി അറേബ്യ. ബുക്കിങ് പേജിലെ തിരക്ക് സൂചകം(congestion indicator) കാണിക്കുന്നത് മാര്‍ച്ച് 1 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുണ്യമാസത്തിന്റെ ആദ്യ ദിവസം മിതമായ റിസര്‍വേഷനുകളാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, റമദാനിലെ ആദ്യ രണ്ട് വെള്ളിയാഴ്ചകളിലെ ബുക്കിങുകളില്‍ ഉയര്‍ന്ന വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ശേഷിക്കുന്ന ദിവസങ്ങളിലെ ബുക്കിങുകള്‍ ഇപ്പോഴും കുറവാണ്. പരമ്പരാഗതമായി ഉംറയുടെ ഏറ്റവും ഉയര്‍ന്ന സീസണായാണ് റമദാനെ അടയാളപ്പെടുത്തുന്നത്. ഇതിനിടെ തീര്‍ത്ഥാടകരുടെ വരവ് നേരിടാന്‍ സഊദി അധികാരികളുടെ തയ്യാറെടുപ്പുകള്‍ ശക്തമാക്കി.
ഇസ്‌ലാമിന്റെ ജന്മദേശമായ സഊദി അറേബ്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള മുസ്‌ലിംകള്‍ റമദാനില്‍ പ്രാര്‍ത്ഥനകള്‍ക്കും ഉംറ നിര്‍വഹിക്കുന്നതിനുമായി മക്കയിലേക്ക് ഒഴുകിയെത്താറുണ്ട്. വര്‍ഷം മുഴുവനും നടത്താവുന്ന ഉംറയുടെ നിലവിലെ സീസണ്‍, കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം അവസാനിച്ചതിന് ശേഷം ജൂണ്‍ അവസാനത്തോടെയാണ് ആരംഭിച്ചത്. മക്കയിലെ കര്‍മ്മങ്ങള്‍ക്ക് ശേഷം നിരവധി തീര്‍ത്ഥാടകര്‍ മദീനയിലെ രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചക പള്ളിയിലേക്ക് പോകുകയും നഗരത്തിലെ മറ്റ് ഇസ്‌ലാമിക സ്മാരകങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

