KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ നിന്നും സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം പുറത്ത്: വിശദീകരണവുമായി ബിജെപി

SHARE THIS ON

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയില്‍ നിന്നും മലപ്പുറത്തെ എന്‍ ഡി എ സ്ഥാനാർത്ഥി ഡോ.

എം അബ്ദുള്‍ സലാമിനെ ഒഴിവാക്കി. പാലക്കാട് മണ്ഡലത്തേതിന് പുറമെ മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമാകുമെന്നായിരുന്നു നേരത്ത അറിയിച്ചിരുന്നത്. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിയെ വാഹനത്തില്‍ കയറ്റിയെങ്കിലും സലാമിന് മാത്രം വാഹനത്തില്‍ ഇടം ലഭിച്ചില്ല.

റോഡ് ഷോയില്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാലാണ് കയറ്റാതിരുന്നതെന്നാണ് അബ്ദുള്‍ സലാം വ്യക്തമാക്കിയത്. വാഹനത്തില്‍ ഇടം ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയമായപ്പോള്‍ വാഹനത്തില്‍ കയറാന്‍ ഇടം ലഭിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചരണത്തിനായി മലപ്പുറത്തേക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി സേലത്തേക്ക് മടങ്ങി. നേരത്തെ പത്തനംതിട്ടയിലും തൃശൂരിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തി. തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുല്‍ത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയായിരുന്നു റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി

സേലത്തേക്ക് മടങ്ങി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നു. സംസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശത്തിന് പ്രധാനമന്ത്രി മോദി ഒടുവില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയുമോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയാണ് അടിക്കടി അവിടേക്ക് ഓടുന്നത്. കോര്‍പ്പറേറ്റുകള്‍ക്കായി വനം പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് കേരളത്തിന്‍റെ പരിസ്ഥിതി ചൂഷണം ചെയ്യാന്‍ മോദി ഒത്താശ ചെയ്തെന്നും ജയറാം രമേശ് ആരോപിച്ചു.

അതേസമയം, നരേന്ദ്രമോദിയുടെ കോയമ്ബത്തൂർ റോഡ്‌ ഷോയില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ നടപടിക്ക് നിർദ്ദേശം. ഹെഡ് മാസ്റ്റർക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പാണ് നിർദേശം നല്‍കിയത്. കുട്ടികള്‍ക്കൊപ്പം പോയ അധ്യാപകർക്കെതിരെയും നടപടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!