ഒരിക്കല്‍ കൂടി മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും പരിപൂര്‍ണമായി ഇല്ലാതാകും; മോദി എത്രതവണ കേരളത്തില്‍ വരുന്നോ അത്രയും കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രതവണ കേരളത്തില്‍ വരുന്നോ അത്രയും കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മോദിയുടെ ഓരോ വാഗ്ദാനങ്ങളും നുണകളായിരുന്നു. ഭരണഘടന ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്കുന്ന പൗരവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും പരിപൂർണമായി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റും എന്നതാണ് ബിജെപിയുടെ നിലപാട്. ഒരിക്കല്‍ കൂടി മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും പരിപൂർണമായി ഇല്ലാതാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.