KSDLIVENEWS

Real news for everyone

സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികം; തുടക്കം ഏപ്രില്‍ 21ന് കാസര്‍കോട്ട്, സമാപനം തലസ്ഥാനത്ത്

SHARE THIS ON

തിരു: പിണറായി സർക്കാരിൻ്റെ നാലാംവാർഷികം ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്-ജില്ലാ-സംസ്ഥാനതലത്തിൽ ഇതിൻ്റെ ഭാഗമായി വിപുല പരിപാടികൾ നടത്തും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. വാർഷികാഘോഷ പരിപാടി ഏപ്രിൽ 21നു കാസർകോട്ടാരംഭിക്കും. 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29നു കോട്ടയം, മേയ് 5ന് പാലക്കാട്, 6ന് കൊല്ലം, 7ന് എറണാകുളം, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് കണ്ണൂർ, 19ന് ആലപ്പുഴ, 20ന് തൃശൂർ, 21ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആഘോഷം. ഭരണനേട്ടം പൊതുജനങ്ങൾക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗവുമുണ്ടാവും. സംസ്ഥാനതല യോഗങ്ങൾ, മേഖലാതല അവലോകനം, കലാപരിപാടികൾ എന്നിവയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!