എംപിമാർ ഇല്ല: സുധാകരന്റെ സമ്മർദം ഫലിച്ചില്ല; കണ്ണൂരിൽ ടി.ഒ.മോഹനൻ; പട്ടിക ഉടൻ

ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനവുമായി ഹൈക്കമാൻഡ്. കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ല. പകരം മുൻ മേയർ ടി.ഒ മോഹനൻ സ്ഥാനാർഥിയാകും. അടൂർ പ്രകാശിനും സീറ്റ് നിഷേധിച്ചു. പകരം കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർഥിയായേക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കും.
കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഉല്ലാസ് തോമസ് / മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ടി.പി.ഷാജി (പട്ടാമ്പി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), റോയ് കെ.പൗലോസ് (ഇടുക്കി), മിനി പ്രിൻസ് (ഉടുമ്പൻചോല), സിറിയക് തോമസ് (പീരുമേട്), സന്ദീപ് വാരിയർ (തൃക്കരിപ്പൂർ), ബി.പി.പ്രദീപ്കുമാർ (ഉദുമ), പി.ടി.അജയമോഹൻ (കുന്നംകുളം), പഴകുളം മധു (റാന്നി), അബിൻ വർക്കി (ആറന്മുള), നാട്ടകം സുരേഷ് (കാഞ്ഞിരപ്പള്ളി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), അലോഷ്യസ് സേവ്യർ (പൂഞ്ഞാർ), സഞ്ജയ് ഖാൻ (പുനലൂർ) എന്നീ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്.

