KSDLIVENEWS

Real news for everyone

16കാരി ദേവിശ്രീയടക്കം ഈ സ്ത്രീകളുണ്ട്; ഏറ്റുവാങ്ങാനാളില്ലാത്ത കോവിഡ് മൃതദേഹങ്ങള്‍ക്ക് അന്ത്യയാത്രയൊരുക്കാന്‍…

SHARE THIS ON

16 വയസ്സേയുള്ളു ദേവിശ്രീക്ക്. തന്‍റെ പ്രായത്തിലുള്ള കുട്ടികള്‍ കോവിഡ് കാലത്ത് വീട്ടകങ്ങളില്‍ പഠനവും വിനോദവുമായി കഴിയുേമ്ബാള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് ദേവിശ്രീ. കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ ഏറ്റുവാങ്ങാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ ഏറ്റെടുത്ത് മറവുചെയ്യുന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകയാണ് ദേവിശ്രീ. തെലങ്കാനയിലെ ഖമ്മാമില്‍ പ്രവര്‍ത്തിക്കുന്ന അന്നം സേവ ഫൗണ്ടേഷനാണ് ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കോവിഡ് മൃതദേഹങ്ങള്‍ക്ക് അര്‍ഹതപ്പെട്ട യാത്രാമൊഴി നല്‍കുന്നത്.

അന്നം സേവ ഫൗണ്ടേഷന്‍റെ വനിതാ പ്രവര്‍ത്തകരാണ് ഈ പുണ്യകര്‍മത്തില്‍ അണിനിരക്കുന്നത്. ഏറ്റെടുക്കാന്‍ ആളില്ലാത്ത കോവിഡ് മൃതദേഹങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടുകയല്ല ചെയ്യുന്നതെന്ന് ഇവര്‍ ഉറപ്പാക്കുന്നു.

റെയില്‍വേ ട്രാക്കുകളില്‍ നിന്ന് ലഭിക്കുന്ന, ആരും ഏറ്റെടുക്കാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന പ്രവൃത്തിയിലാണ് ഇവര്‍ ആദ്യം ഏര്‍പ്പെട്ടിരുന്നത്. ഇപ്പോള്‍, മഹാമാരിയുടെ കാലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ശവസംസ്കാരത്തിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പൊലീസ് ആണ് ഏറ്റെടുക്കാന്‍ ആരുമില്ലാത്ത മൃതദേഹങ്ങളെ കുറിച്ച്‌ ഇവരെ അറിയിക്കുന്നത്. അനാഥാലയത്തില്‍ വളര്‍ന്ന, ബി.എസ്.എന്‍.എല്ലില്‍നിന്ന് വിരമിച്ച ശ്രീനിവാസ് റാവു ആണ് അന്നം സേവ ഫൗണ്ടേഷന്‍റെ സ്ഥാപകന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!