ഗംഗാതീരത്ത് ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് കോവിഡ് മൃതദേഹ സംസ്കാരം; നോക്കുകുത്തികളായി പോലീസ്; ഒടുവിൽ സസ്പെൻഷൻ ; യുപിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കരളലിയ്ക്കുന്നു

ലക്നൗ: സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുപിയില്‍ നിന്നും വീണ്ടും കാണാനാകുന്നത് മനുഷ്യത്വരഹിതമായ ദൃശ്യങ്ങള്‍. ഗംഗാതീരത്ത് മൃതദേഹം ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഒരള് ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് മൃതദേഹം അതിവേഗത്തില്‍ കത്തിക്കുന്നതാണ് കാണുന്നത്. പോലീസുകാര്‍ നോക്കിനില്കുമ്ബോഴാണ് ഈ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്നത് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.
അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുന്നത് വര്‍ധിച്ചതോടെ, നിരീക്ഷണം ശക്തമാക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഗംഗയുടെ ഉള്‍പ്പെടെ നദീതീരങ്ങളില്‍ മൃതദേഹം അലക്ഷ്യമായി പുഴയില്‍ വലിച്ചെറിയുന്നില്ല ഉറപ്പുവരുത്താനാണ് നിര്‍ദേശം. അതിനിടെയാണ് സംഭവം.

