ജാഗ്രതാ സമിതി യുടെ നേതൃത്വത്തിൽ
കോവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തി

പൈക്ക: ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം, ഏഴാം വാർഡ് ജാഗ്രതാ സമിതിയുമായി സഹകരിച്ച് പൈക്ക എ. കെ.എം.എം എ യു.പി സ്ക്കൂളിൽ വെച്ചു കോവിഡ് (ആർ.ടി.പി.സി.ആർ)പരിശോധന ക്യാംപ് സംഘടിപ്പിച്ചു.
ചെങ്കള പഞ്ചായത്തിലെ ഏഴാം വാർഡിലെ സീറോ കോവിഡ് വാർഡാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ ക്യാമ്പ് സംഘപ്പിച്ചത്.
ക്യാമ്പിൽ നൂറ്റി ഇരുപതോളം പേരുടെ ആർ.ടി.പി.സി.ആർ പരിശോധനക്കു വിധേയമാക്കി.
ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്.രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ആരോഗ്യവകുപ്പ് ജീവനക്കാരായ ആശമോൾ, രജീഷ, നിർമ്മല, സുധീഷ്, മാഷ് ഡ്യൂട്ടി അധ്യാപകരായ രതീഷ് , പി.വി.മല്ലിക, പ്രസീജ, മമത സുരേഷ്, ആശാ വർക്കർ വിനോദ, ജാഗ്രതാ സമിതി അംഗങ്ങളായ ബി ആർ ഗോപാലൻ, ഷാഫി ചൂരിപ്പള്ളം, ജയചന്ദ്രൻ പൊട്ടിപ്പലം, ബി.രാധാകൃഷ്ണ നായക്ക്, ബി.കരുണാകരൻ, ബി.കെ രാഹുൽ, സത്യൻ സാലത്തടുക്ക, ഹർഷിത്ത്, ശൈലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
ചെങ്കള പഞ്ചായത്തിൽ ഇതാദ്യമായാണ് വാർഡ് തല ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്.

