പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല; ഈ മാസം വില കൂടിയത് 10 തവണ

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. ഈ മാസം ഇതുവരെ പത്ത് തവണയാണ് പെട്രോളിനും ഡീസലിനും വില വർധിച്ചത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.85 രൂപയാണ്. ഡീസലിന് 83.51 രൂപയും. ഡൽഹിയിൽ പെട്രോളിന് ഈ മാസം 2.45 രൂപയും ഡീസലിന് 2.78 രൂപയുമാണ് വർധിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയിരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് 94.83 രൂപയും ഡീസലിന് 89.77 രൂപയുമാണ്. ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൾ രാജ്യാന്തര എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കി ഓരോ ദിവസവും രാവിലെ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുകയാണ് ചെയ്യുന്നത്.

