രാഹുലിന്റെ സെഞ്ചുറി പാഴായി. ഐ.പി.എല്ലില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച് ഗുജറാത്ത് പ്ളേഓഫില്‍

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും വീശിയടിച്ച പോരാട്ടത്തില്‍ ഗുജറാത്ത് 19 ഓവറില്‍ ലക്ഷ്യം കണ്ടു. സായ് സുദര്ശന് സെഞ്ച്വറി നേടിയപ്പോള്‍ ഗില്‍ പുറത്താവാതെ 93 റണ്‍സെടുത്തു. വിജയത്തോടെ ഗുജറാത്തും ബെംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫില്‍ കടന്നു.
12 കളികളില്‍നിന്ന് ഒന്‍പത് വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്.
സുദര്ശന് 61 പന്തില്‍ 12 ഫോറും നാലു സിക്സും സഹിതം 108 റണ്‍സടിച്ചെടുത്തു. ഗില്‍ 53 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും സഹിതം 93 റണ്‍സെടുത്തു. കെ.എല്‍ രാഹുലിന്റെ കരുത്തിലാണ് ഡല്‍ഹി 199 റണ്‍സ് പടുത്തുയര്‍ത്തിയത്.എന്നാല്‍ രാഹുലിന്റെ സെഞ്ചുറി പാഴായി. 19 പന്തില്‍ 30 റണ്‍സ് നേടിയ അഭിഷേക് പൊരേല് രാഹുലിന് പിന്തുണയേകിയിരുന്നു.അഭിഷേക് പൊരേല് രാഹുലിന് പിന്തുണയേകിയിരുന്നു.