ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള 12.74 ഏക്കറിൽ 30 നിലകളിൽ 33 ലക്ഷം ചതുരശ്ര അടിഉയരത്തിൽ ഐടി ടവറുകള്‍ സ്‌മാര്‍ട്ട് സിറ്റിയില്‍: 30000 പേർക്ക് തൊഴിൽ

ലുലു ഐടി ടവര്‍ ഒന്നിന്റെയും രണ്ടിന്റെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. 12.74 ഏക്കറില്‍ 30 നിലകളില്‍ 33 ലക്ഷം ചതുരശ്രയടിയിലാണ് ടവറുകള്‍. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇവിടെ 30,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഫുഡ് കോര്‍ട്ട്, ക്രഷെ, ജിം, റീട്ടെയ്ല്‍ സ്പേസ്, 100 ശതമാനം പവര്‍ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യസംസ്കരണ പ്ലാന്റ്, മഴവെള്ളസംഭരണി തുടങ്ങിയവ ഇവിടെയുണ്ടാകും.
സ്മാര്‍ട്ട് സിറ്റിയിലെ പ്രസ്റ്റീജ് സൈബര്‍ ഗ്രീൻ വണ്‍ ഐടി പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയായി. ഉദ്ഘാടനം ഉടൻ നടക്കും. 9.16 ലക്ഷം ചതുരശ്രയടിയാണ് ഈ ഐടി പാര്‍ക്കിനുള്ളത്. മാറാട്ട് ടെക്പാര്‍ക്കും അഞ്ചുലക്ഷം സ്ക്വയര്‍ഫീറ്റില്‍ ഒരുങ്ങുന്നുണ്ട്. 50 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പോടെ 246 ഏക്കറിലാണ് സ്മാര്‍ട്ട് സിറ്റി. 1835 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.

