KSDLIVENEWS

Real news for everyone

രാഹുൽ പാലക്കാട്ടേക്ക്, ചേലക്കരയിൽ പരിഗണന രമ്യാ ഹരിദാസിന്; പ്രിയങ്കയുടെ വരവിൽ പ്രതീക്ഷയോടെ യു.ഡി.എഫ്

SHARE THIS ON

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോർട്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുൻ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണന. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ഷാഫി പറമ്പിലിന് പകരം രാഹുല്‍ എന്ന നിലയില്‍ രാഹുലിനെ കളത്തിലിറക്കാനായിരിക്കും യു.ഡി.എഫ് പദ്ധതി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം. മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവിൽ യു.ഡി.എഫിന്റെ മുന്നിലില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകൾ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ വിജയിക്കുന്നത്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നും മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!