KSDLIVENEWS

Real news for everyone

അഹമ്മദാബാദ് വിമാനാപകടം: ക്ഷമചോദിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ

SHARE THIS ON

മുംബൈ: കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ 270-ലധികംപേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ ക്ഷമചോദിച്ച് എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ടാറ്റ നടത്തുന്ന ഒരു വിമാനക്കമ്പനിയിലാണ് ഈ അപകടം സംഭവിച്ചത് എന്നതിൽ വലിയ ഖേദമുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണ്. അവരെ പിന്തുണയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നും എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!