മംഗ്ലൂരുവിൽ ബൈക്ക് അപകടത്തില്‍ ഉപ്പള സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: മംഗളൂരൂവില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഉപ്പള സ്വദേശിയായ എഞ്ചിനീറിങ് വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂര്‍ മുഹമ്മദ്- താഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥിയാണ്.