KSDLIVENEWS

Real news for everyone

രണ്ടുദിവസം സ്കൂളിലൊളിച്ച് പാമ്പ്: ബെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റോർറൂമിൽ നിന്ന് ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

SHARE THIS ON

ബെള്ളൂർ: സ്കൂളിൽ പ്രവൃത്തിദിവസം കണ്ട പാമ്പിനെ രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ പിടികൂടി. ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് ഇന്നലെ രാവിലെ ആറടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്, ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂരയിലെ കഴുക്കോലുകൾക്കിടയിൽ അധ്യാപകരും കുട്ടികളും ആദ്യം പാമ്പിനെ കണ്ടത്.

ഉടൻ കുട്ടികളെ പുറത്തിറക്കിയശേഷം വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. സർപ്പ വൊളന്റിയർ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ തിരിച്ചുപോയി.അവധി ദിവസമായ വ്യാഴാഴ്ച അധ്യാപകരെത്തി തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടില്ല. ഇന്നലെ വീണ്ടും തിരച്ചിൽ നടത്തുന്നതിനിടെയാണു പാമ്പിനെ കണ്ടത്. സർപ്പ വൊളന്റിയർ കാറഡുക്ക ബാളക്കണ്ടത്തെ എം.സുനിൽ കുമാർ പാമ്പിനെ പിടികൂടി സംരക്ഷിത വനമേഖലയിൽ തുറന്നുവിട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!