KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇനി വാഹനത്തിലിരുന്നും വാക്സീൻ എടുക്കാം; ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം തിരുവനന്തപുരത്ത്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം ഇന്ന് തിരുവനന്തപുരത്ത് തുറക്കും. വാഹനത്തിലിരുന്ന് തന്നെ വാക്സീൻ എടുക്കാം. വിമൺസ് കോളേജിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 24 മണിക്കൂറും ഇവിടെനിന്ന് വാക്സീൻ കിട്ടും.

ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം. വാക്സീനേഷൻ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം തുറക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!