KSDLIVENEWS

Real news for everyone

ഹയർ സെക്കൻഡറി പ്രവേശനം : അപേക്ഷ സെപ്‌തംബർ. 3 വരെ; അലോട്ട്‌മെന്റ്‌ 13ന്‌ ; പ്ലസ്‌ വൺ പരീക്ഷ സെപ്‌തംബറിൽ

SHARE THIS ON

തിരുവനന്തപുരം
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതൽ വെബ്സൈറ്റിൽ സമർപ്പിക്കാം. സെപ്‌തംബർ മൂന്നുവരെ അപേക്ഷ നൽകാം. ട്രയൽ അലോട്ട്‌മെന്റ്‌ സെപ്‌തംബർ ഏഴിന്‌. ആദ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 13ന്‌. മുഖ്യ അലോട്ട്‌മെന്റ്‌ സെപ്‌തംബർ 29ന്‌ അവസാനി

www.admission.dge.kerala.gov.in .

കോവിഡ്‌ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കുന്നതിന്‌ അനുസരിച്ചായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ.
കൂടുതൽ വിവരം വെബ്‌സൈറ്റിൽ ലഭ്യമാണ്‌.

പ്ലസ്‌ വൺ പരീക്ഷ സെപ്‌തംബറിൽ
സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷകൾ സെപ്‌തംബറിൽ നടക്കും. ആറുമുതൽ 16 വരെ ഹയർ സെക്കൻഡറിയും ഏഴുമുതൽ 16 വരെ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയുമാണ്‌ നടക്കുക. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സ്‌കൂളിലെത്തി പരീക്ഷ എഴുതണം. മോഡൽ പരീക്ഷ 31 മുതൽ സെപ്‌തംബർ നാലുവരെ നടക്കും. ഇത്‌ വീട്ടിലിരുന്ന്‌ എഴുതാം. ചോദ്യപേപ്പർ നിശ്ചിതസമയത്ത്‌ www.dhsekerala.gov.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ടൈംടേബിൾ വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും.


Read more: https://www.deshabhimani.com/news/kerala/higher-secondary-admission-kerala/964017

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!