KSDLIVENEWS

Real news for everyone

കോവിഡ് കാരണം നമ്മള്‍ തളര്‍ന്നെങ്കിലും കൊറോണക്ക് മടുത്തിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

SHARE THIS ON

ജനീവ: കോവിഡുമായി പൊരുത്തപ്പെട്ടുള്ള ജീവിതം ജനം സാധ്യമാക്കിയെങ്കിലും കരുതല്‍ വിടരുതെന്ന് ലോകാരോഗ്യസംഘടന മേധാവി ഡോ. ടെഡ്രോസ് ഗെബ്ര്യൂസസ്. കോവിഡ് മാറി എന്ന തോന്നലില്‍ ജീവിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ സുരക്ഷ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനത്തിന്‍റെ വര്‍ധനയാണ് രോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ഒമിക്രോണ്‍ പ്രബലമായ വേരിയന്റായി തുടരുകയാണ്. ബി.എ.5 എന്ന ഉപവിഭാഗമാണ് കൂടുതല്‍ മാരകം.

“നമ്മളെല്ലാവരും മഹാമാരിയാലും വൈറസാലും ക്ഷീണിതരാണെങ്കിലും വൈറസിന് നമ്മളെ മടുത്തിട്ടില്ല. കോവിഡ് കാരണം ഓരോ ആഴ്ചയും 15,000 ആളുകള്‍ വീതം ലോകത്ത് നിന്ന് അപ്രത്യക്ഷരാകുന്നു എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. ആരോഗ്യ രംഗത്ത് ഇത്രയധികം മുന്നൊരുക്കങ്ങള്‍ എടുത്തിട്ടും കോവിഡ് മൂന്ന് വര്‍ഷമായി പിടിവിടാതെ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് വരെ ലോകത്ത് 59 കോടി ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും 64 ലക്ഷം പേര്‍ മരണപ്പെടുകയും ചെയ്തതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!