KSDLIVENEWS

Real news for everyone

കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ നീന്തൽ മത്സരം സംഘടിപ്പിച്ചു

SHARE THIS ON

കാസർകോട്: കാസർകോട് ജില്ല അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സീനിയർ നീന്തൽ മത്സരം കാസർകോട് വിദ്യാനഗർ അക്വാറ്റിക്ക് കോംപ്ലക്സിൽ  നടന്നു.
അർജുന അവാർഡ് ജേതാവും ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ പങ്കെടുത്ത ആദ്യ മലയാളിയും സൗത്ത് ബെസ്റ്റ് റെയിൽവേ സ്പോർട്സ് ഓഫീസറുമായ സെബാസ്റ്റ്യൻ സേവ്യർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ആർ.പി.എഫ് ക്രൈം സ്ക്വാഡിലെ അഡീഷണൽ സബ് ഇൻസ്പെക്ടറും കുറ്റാന്വേഷണത്തിന് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ ഇന്ത്യൻ പൊലിസ് മെഡൽ ലഭിച്ച സജി അഗസ്റ്റിൻ മുഖ്യാതിഥിയായി.                  ജില്ലാ അക്വാറ്റിക് അസോസിയേഷൻ ട്രഷറർ അഷ്‌റഫ്‌ കർള ചടങ്ങിൽ അധ്യക്ഷനായി.സംസ്ഥാന ട്രഷറർ എം ടി.പി സൈഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി എം.ടി.പി അഷ്റഫ്, ജോസഫ് പി.ജി,എം.മോഹനൻ, കെ.പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.കാസർകോട് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.                            നിരവധി കുട്ടികൾ നീന്തൽ മത്സരത്തിൽ പങ്കാളികളായി 135 പോയിൻ്റ് നേടി കാസർകോട് സ്വിമ്മിങ് അക്കാദമിയാണ് ജേതാക്കളായത്.കാസർകോട് സ്വിമ്മിങ് അക്കാദമിയിലെ ടി.കെ മുഹമ്മദ്‌ മുഈനുദ്ദീൻ പുരുഷ വിഭാഗത്തിലും ഐശ്വര്യ മോഹൻ വനിതാ വിഭാഗത്തിലും  വ്യക്തിഗത ചാമ്പ്യന്മാരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!