KSDLIVENEWS

Real news for everyone

റംസിയുടെ ആത്മഹത്യ ;
വീഴ്ച വരുത്തിയ കൊട്ടിയം സി ഐയെ സസ്പെന്റെ ചെയ്തു ;
കേസ് ക്രൈം ബ്രാഞ്ചിന് മാറി

SHARE THIS ON

റംസിയുടെ ആത്മഹത്യ : റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യയിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി . കൊട്ടിയം സി.ഐ.യെ. സസ്പെന്റ് ചെയ്തു . അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി . റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടിക്കെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടക്കമുള്ള കാര്യങ്ങൾ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്റ് ചെയ്തത് . നടി ഒളിവിൽ പോയതും പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയതും പൊലീസ് നിരീക്ഷണത്തിലിരിക്കവേയാണ് സി.ഐ.ക്ക് തിരിച്ചടിയായി . കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് പൊലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്പെൻഷൻ ഉത്തരവിറങ്ങി . ഇതിന് തൊട്ടുപിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി . ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ.അഭിലാഷിനാണ് അന്വേഷണ ചുമതല . അതേസമയം കേസിൽ അന്വേഷ . ആരോപണം നേരിടുന്ന നടി ലക്ഷ്മി പ്രമോദ് പ്രതി ഹാരിസ് മുഹമ്മദിന്റെ മാതാവ് എന്നിവരുടെ ജാമ്യാപേക്ഷ ഈ വരുന്ന 23 ന് കൊല്ലം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!