KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് ബാധിതർ 53 ലക്ഷം കടന്നു 24 മണിക്കൂറിനിടെ 93,337 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 1247 മരണവും

SHARE THIS ON

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 53,08,014 ആയി ഉയർന്നു.

1247 പേരാണ് ഇന്നലെ മരിച്ചത്. ആകെ കൊവിഡ് മരണം 85,619 ആയി ഉയർന്നു. 10,13,964 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 42,08,432 പേർ രോഗമുക്തി നേടി.

ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചുലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.65 കോടിയിലെത്തി. ഇന്നലെ മാത്രം 2.80 ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4917 പേർ ഇന്നലെ മരിച്ചു. ആകെ കൊവിഡ് മരണം 9,55,000 പിന്നിട്ടു. യുഎസിൽ ഇന്നലെ നാൽപതിനായിരത്തിലേറെ പേർക്കും ബ്രസീലിൽ പതിനായിരത്തിലേറെ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!