KSDLIVENEWS

Real news for everyone

ലോകത്തെ പിടിമുറുക്കി കൊറോണ ;
ആഗോളതലത്തിൽ കോവിഡ് ബാധിതർ 3 കോടി 68 ലക്ഷം കടന്നു ; 955694 പേര്‍ മരണപ്പെടുകയും ചെയ്തു

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,685,258 ആയി ഉയര്‍ന്നു. 955,694 പേരാണ് ഇതുവരെ വൈറസ്ബാധ മൂലം മരണമടഞ്ഞത്. 22,327,232 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍, ഇതുവരെ 6,925,589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 203,140 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,191,752 ആയി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം പിന്നിട്ടു. മരണസംഖ്യ 85,000 കടന്നു. 41 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 93,220 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 87,472 പേര്‍ രോഗമുക്തരായി. രാജ്യത്തെ 59.8 ശതമാനം രോഗബാധിതരും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.ബ്രസീലില്‍ ഇതുവരെ 4,497,434 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 135,857 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,789,139 ആയി. യൂറോപ്പില്‍ സ്ഥിതി ഗുരുതരമാകുകയാണ്.കൊവിഡ് ആദ്യഘട്ടമായ മാര്‍ച്ച് മാസത്തേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം രോഗികളുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!