കാസർഗോഡ് ജില്ലയിൽ ഇന്ന് 191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 176 പേർക്കും. 203 പേർക്ക് രോഗ മുക്തി

ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 19 ) ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 176 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയില്‍ 203 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4916 പേര്
വീടുകളില്‍ 3648 പേരും സ്ഥാപനങ്ങളില്‍ 1268 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4916 പേരാണ്. പുതിയതായി336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1125 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 416 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 154 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 136 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
8196 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 659 പേര് വിദേശത്ത് നിന്നെത്തിയവരും 488 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6119 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവില്‍ 2011 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 826 പേരാണ് വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

