KSDLIVENEWS

Real news for everyone

മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് സി.എച്ച്. സെന്റര്‍ രൂപീകരിച്ചു

SHARE THIS ON

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സി.എച്ച്. സെന്റര്‍ രൂപീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.ജി.സി. ബഷീര്‍, ലത്തീഫ് ഉപ്പള ഗേറ്റ്, എന്‍.എ. അബൂബക്കര്‍ ഹാജി, അബ്ദുല്‍കരിം കോളിയാട്, ജലീല്‍ കോയ, എ.എം. കടവത്ത്, കെ.ഇ.എ. ബക്കര്‍, എം. അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി, എ.ബി. ഷാഫി, വണ്‍ഫോര്‍ അബ്ദുല്‍റഹ്മാന്‍, മാഹിന്‍ കേളോട്ട്, എ.കെ.എം. അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, ഹാരിസ് ചൂരി, കെ.ബി. കുഞ്ഞാമു, ബദറുദ്ദീന്‍ തഹ്‌സിം, പി.ഡി.എ. റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അന്‍വര്‍ ഓസോണ്‍, കെ.എ. അബ്ദുല്ലകുഞ്ഞി, അബ്ദുല്ല ആറങ്ങാടി, ലുഖ്മാന്‍ തളങ്കര, എ.പി. ഉമ്മര്‍, സി.എ. അബ്ദുല്ലക്കുഞ്ഞി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ ഹാജി ചെങ്കള, അഡ്വ. ഫൈസല്‍, ഹസന്‍ നെക്കര, ടി.ആര്‍. ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, സലിം ചേരങ്കൈ, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട് സി.എച്ച്. സെന്റര്‍ ചെയര്‍മാനായി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റിനെയും വര്‍ക്കിംഗ് ചെയര്‍മാനായി അബ്ദുല്‍കരീം കോളിയാടിനെയും ജനറല്‍ കണ്‍വീനറായി മാഹിന്‍ കേളോട്ടിനെയും ട്രഷററായി എന്‍.എ. അബൂബക്കര്‍ ഹാജിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!