KSDLIVENEWS

Real news for everyone

രാജ്യത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കുന്നു ;
കണ്ടെയ്ൺമെന്റ് സോണുകളിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല

SHARE THIS ON

രാജ്യത്തെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 21 ന് തുറക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളെ മാത്രം സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് സ്വമേധയാ ക്ലാസ്സുകളിലേക്ക് തിരികെ വരാമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

അതേസമയം കണ്ടൈന്‍മെന്റ് സോണുകളിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. അസം, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക, നാഗാലാന്റ്, മേഘാലയ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലാസ്സുകള്‍ തുടങ്ങുന്നത് സംബന്ധിച്ച്‌ സംസ്ഥാനങ്ങളും പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നിലവിലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരാന്‍ തന്നെയാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും തീരുമാനം. ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറക്കാന്‍ നേരത്തേ ദല്‍ഹി സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ അതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒക്ടോബര്‍ അഞ്ച് വരെ ദല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!