KSDLIVENEWS

Real news for everyone

മോദിയുടെ പിറന്നാൾ ആഘോഷം കലാശിച്ചത് പൊട്ടിത്തെറിയിൽ , വിനയായത് വാതക ബലൂണുകൾ

SHARE THIS ON

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ച്‌ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചെന്നൈ പാഡി നഗറിലെ ബി.ജെപി പ്രവര്‍ത്തകരുടെ ആഘോഷമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. 2,000ത്തോളം വാതക ബലൂണുകളാണ് ആഘോഷ പരിപാടിയിലുണ്ടായിരുന്നത്. ആകാശത്തേക്ക് പറത്തിവിടാനായിരുന്നു ബലൂണുകള്‍ തയാറാക്കി വച്ചിരുന്നത്. എന്നാല്‍ ചടങ്ങിന്റെ മുഖ്യാതിഥി എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് അപകടത്തിനിടെയാക്കിയത്.

പടക്കത്തിന്റെ തീപ്പൊരിയാണ് ബലൂണുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!