KSDLIVENEWS

Real news for everyone

മലയോര ഹൈവേയിൽ മാലോം കാര്യോട്ട് ചാലിൽ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

SHARE THIS ON

കാസർകോട്: വെള്ളരികുണ്ട് മാലോം കാര്യോട്ട് ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ (26) ആണ് മരിച്ചത്. മലയോര ഹൈവേയിലെ കാര്യയോട്ട് ചാലിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞു വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്ത് എത്തി. ഷിജിയാണ് മാതാവ്.സഹോദരങ്ങൾ: ജെറിൻ. ജിബിൻ.

error: Content is protected !!