സംസ്ഥാനത്ത് ഇന്ന് 06 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 07 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 636 ആയി.

ഇന്ന് ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (കൺടെയ്ൻമെന്റ് സോൺ വാർഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂർ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

