പ്രവാചക പകീര്‍ത്തനം ധാര്‍മ്മികത വളര്‍ത്തും- സയ്യിദ് ഇമ്പിച്ചിക്കോയജമലുല്ലൈലി തങ്ങള്‍
പുത്തിഗെ: അധാര്‍മ്മികതയും മൂല്യച്ചുതിയും ജീവിതവഴിയാക്കിയ പുതിയകാലത്തെ സമൂഹത്തിന്റെ മനസ്സുകളില്‍ നന്മ വിളയാന്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഈ കാലത്തും സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പരമാവധി വീടുകളില്‍ നബികീര്‍ത്തനങ്ങള്‍ വര്‍ദ്ദിപ്പിക്കണമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ മുത്ത് നബി പ്രകീര്‍ത്തന സദസ്സിന്റെ രണ്ടാം ദിവസത്തെ പരിപാടിക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിഷായവതരണം നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍ സംബന്ധിച്ചു.
PHOTO CAPTION: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ മുത്ത് നബി പ്രകീര്‍ത്തന സദസ്സിന്റെ രണ്ടാം ദിവസത്തെ പരിപാടിയില്‍ സയ്യിദ് ഇമ്പിച്ചിക്കോയ ജമലുല്ലൈലി തങ്ങള്‍ സംസാരിക്കുന്നു