കുണ്ടും കുഴിയുമായി കിടക്കുന്ന മൊഗ്രാല്‍ പാലത്തിലെ അപകട ഭീഷണിയിലായ കൈവരി ; താല്‍ക്കാലിക സംവിധാനമൊരുക്കി പി.ഡ്ബ്ല്യു.ഡി ദേശീയപാത വിഭാഗം
മൊഗ്രാല്‍: കുണ്ടും കുഴിയുമായി കിടക്കുന്ന മൊഗ്രാല്‍ പാലത്തിലെ തകര്‍ന്ന കൈവരികള്‍ അപകടഭീഷണിയിലായതിനെ തുടര്‍ന്ന് താത്കാലിക സംവിധാനമൊരുക്കി പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കൈവരികള്‍ വാഹനാപകടത്തിന് കാത്തുനില്‍ക്കാതെ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ ദേശീയപാത പി.ഡബ്ല്യു.ഡി വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.
ദേശീയപാത ആറുവരിപ്പാതയാകുന്ന ജോലികള്‍ക്ക് തുടക്കംകുറിച്ച സാഹചര്യത്തില്‍ തകര്‍ന്ന കൈവരികള്‍ക്ക് താല്‍ക്കാലിക പരിഹാര സംവിധാനമൊരുക്കാനെ കഴിയുകയുള്ളൂവെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദേശീയ വേദി ഭാരവാഹികളെ അറിയിച്ചിരുന്നു. തകര്‍ന്ന ദേശീയ പാത കുഴികള്‍ അടച്ച് ടാറിങ് നടപടികള്‍ ഈ ആഴ്ച തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചതായി ദേശീയവേദി ഭാരവാഹികള്‍ പറഞ്ഞു.