KSDLIVENEWS

Real news for everyone

കേരള ബ്ലാസ്റ്റേഴ്സിന്റെ മാസ്റ്റർ സ്ട്രോക്ക് ! ഓസ്ട്രേലിയൻ സ്ട്രൈക്കർ കൊച്ചിയിലേക്ക്

SHARE THIS ON

കേരള ബ്ലാസ്റ്റേഴ്സിന്റെ മാസ്റ്റര്‍ സ്ട്രോക്ക്. വീണ്ടുമൊരു വിദേശതാരം കൊച്ചിയിലേക്ക്. ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മുറെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. ഏഷ്യന്‍ താരത്തിന്റെ ക്വൊട്ടയിലേക്കാണ് 26കാരനായ ഈ യുവതാരം എത്തുന്നത്. സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സിന്റെ താരമായിരുന്നു ജോര്‍ദാന്‍ കുറേ. 2018 മുതല്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സിന് വേണ്ടി 43 മത്സരങ്ങളിലാണ് താരം ബൂട്ട് അണിഞ്ഞിട്ടുള്ളത്.

7 ഗോളുകളും 4 അസിസ്റ്റും താരം നേടി. തന്റെ കരിയറില്‍ ഓസ്ട്രേലിയന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് ജോര്‍ദാന്‍ കളിച്ചത്. സൗത്ത് കോസ്റ്റ് വോള്‍വ്സിലൂടെ കളിച്ചു തുടങ്ങിയ ജോര്‍ദാന്‍ ലെയ്ചാര്‍ഡ്,സെന്‍ട്രല്‍ കോസ്റ്റ് മറെയ്നേഴ്സ് ക്ലബ്ബുകള്‍ക്കായി കളിച്ചു.2018 ല്‍ ഓസ്ട്രേലിയന്‍ നേഷന്‍സ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുണ്ട് ജോര്‍ദാം മുറേ. ഗാരി “സൂപ്പര്‍” ഹൂപ്പറിനോടപ്പം ജോര്‍ദാന്‍ കൂടി ചേരുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ അക്രമണനിര കട്ട കലിപ്പാവും. ഏറെ വൈകാതെ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി ഈ സൈനിംഗ് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!