ലക്ഷ്യം നിർണയിച്ച് അവസരങ്ങൾ ഉപയോഗപ്പെടുത്തി സമൂഹത്തിന് നന്മ പകരാം –
ഇബ്രാഹിം സുഹൈൽ ഹാരിസ്
കാസർകോട്: വിദ്യാർത്ഥികൾ ലക്ഷ്യം നിർണയിച്ച് പഠനത്തിൽ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തിയാൽ ഉന്നതികൾ കീഴടക്കാൻ നിഷ്പ്രയാസം സാധിക്കുമെന്ന് JEE എഞ്ചിനീയറിങ് എൻട്രൻസിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് ജേതാവായ ഇബ്രാഹിം സുഹൈൽ ഹാരിസ് അഭിപ്രായപ്പെട്ടു.
എസ്എസ്എഫ് ജില്ലാ കമ്മിറ്റി ടീൻ സ്റ്റാർ അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇൻസൈറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.
റഷീദ് സഅദിയുടെ അദ്ധ്യക്ഷതയിൽ അബ്ദു റഹ്മാൻ എരോൽ ഉദ്ഘാടനം ചെയ്തു.
സുഹൈൽ പൂച്ചക്കാട്,ജാഫർ കുണിയ എന്നിവർ മദ്ഹ് ഗാന ആലാപനവും മുസമ്മിൽ പേരാൽ പ്രസംഗവും നടത്തി.
സയ്യിദ് മുനീറുൽ അഹ്ദൽ,ശക്കീർ എം ടി പി , അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പോസോട്ട്, ഹസൈനാർ മിസ്ബാഹി, ശംഷീർ സൈനി ,ശാഫി ബിൻ ശാദുലി,നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്തലിബ് അടുക്കം എന്നിവർ സംസാരിച്ചു.
കരീം ജൗഹരി സ്വാഗതവും അർസൽ അഹ്ദൽ നഗർ നന്ദിയും പറഞ്ഞു.