കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്ക് എതിരെ ജനതാദൾ (എസ് ) പ്രതിഷേധം.
ഉപ്പള : കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾ കർഷകർക്ക് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ഇത്തരം കർഷക ദ്രോഹ നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തല പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനതാദൾ (എസ് )മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം ജനതാദൾ (എസ് ) കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഡോക്ടർ കെ എ കാദർ ഉൽഘടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഹമീദ് കോസ്മോസ് അധ്യക്ഷത വഹിച്ചു. ഷെയ്ഖ് കാദർ, അൻവർ, ശ്രീധർ, മുതലായവർ സംബന്ധിച്ചു. ശാഹുൽ ഹമീദ് പക്രുദീൻ നന്ദി പറഞ്ഞു.