KSDLIVENEWS

Real news for everyone

കുമ്പള ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനു പരിഹാരം വേണം; വകുപ്പ് മന്ത്രിക്കും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനം നൽകി അഷ്‌റഫ്‌ കർള

SHARE THIS ON

കുമ്പള: ആയിരക്കണക്കിന് ജനങ്ങൾ തിങ്ങി താമസിക്കുന്ന കെ.എസ്.ഇ.ബി കുമ്പള സെക്ഷനു കീഴിൽ വൈദ്യുതി ബന്ധം താറുമാറാകുന്നത് പതിവാണ്. എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ്‌ കർള വകുപ്പ് മന്ത്രിക്കും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്കും നീവേദനം നൽകി.

ചെറിയ കാറ്റോ ചാറ്റൽ മഴയോ പെയ്താൽ വൈദ്യുതി മുടങ്ങുന്നത് കാലങ്ങളായുള്ള പതിവ് സംഭമാണ്.
എല്ലാ മേഖലകളിലും കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വികാസം പ്രാപിക്കുമ്പോൾ കുമ്പള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് മാത്രം വർഷങ്ങളോളം പിറകിലാണ്.

ഇവിടെ വൈദ്യുതി മുടങ്ങിയാൽ അത് പുന:സ്ഥാപിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്.

തുടർച്ചയായി
ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യവസായ ശാലകളെയും ഹോട്ടൽ, മറ്റു വ്യാപാര മേഖലകളെയും വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നു.

ജീവനക്കാരില്ലാത്തതും മറ്റുമാണ് ഇതിന് പ്രധാന കാരണമെന്നാണ് ബന്ധപ്പെട്ട വകുപ്പ് അധികാരികൾ പറയുന്നത്.
ഉദ്യോഗസ്ഥന്മാരുടെയും തൊഴിലാളികളുടെയും കുറവ് കുമ്പള വൈദ്യുതി സെഷൻ ഓഫീസിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.
ഇവിടെ വൈദ്യുതി ലൈനുകൾ ഭൂരിഭാഗവും കടന്നു പോകുന്നത് മരങ്ങൾക്കും തോട്ടങ്ങൾക്കും ഇടയിലൂടെയാണ്.
കൃത്യമായ സമയങ്ങളിൽ ടച്ചിങ് ഒഴിവാക്കാൻ അറ്റകുറ്റ പ്രവൃത്തികൾ നടത്താതതും വൈദ്യുതി മുടക്കത്തിന് കാരണം തന്നെ.

ആയതിനാൽ വിഷയത്തിൽ അടിയന്തിര ഇപെടൽ നടത്തി പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അഷ്റഫ് കർള ആവശ്യപെട്ടു.

error: Content is protected !!