എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്കു ശേഷം , പ്ലസ്ടുകാർക്ക് രാവിലെ , പരീക്ഷ വിദ്യാർത്ഥി സൗഹൃദമാക്കും
തിരുവനന്തപുരം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ സമയക്രമം തീരുമാനിച്ചു. മാര്‍ച്ച് 17 മുതല്‍ രാവിലെയായിരിക്കും പ്ലസ് ടു പരീഷ. ഉച്ചയ്ക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയും നടത്തു. പരീക്ഷ വിദ്യാര്‍ത്ഥി സൗഹൃദമാക്കാനും നിരദേശമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുത്. അതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ നല്കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിന്റേതാണ് നിര്‍ദേശം. ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും. സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ.കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുമുമ്ബ് ഓണ്‍ലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താന്‍ അനുവദിക്കൂ.
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകള്‍ക്കു ക്രമീകരിക്കാം. എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.