ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ കമ്പനി യുഎഇ ഇസ്രായേൽ കൺസോർഷ്യത്തിന് ; വാങ്ങിയത് ഒരു ഡോളറിന്

ദുബായ്: സാമ്പത്തിക കുരുക്കിലായ യുഎഇ എക്സ്ചേഞ്ചിന്റെ മാതൃകമ്ബനി ഫിനാബ്ലറിനെ യുഎഇ-ഇസ്രയേല്‍ കണ്‍സോര്‍ഷ്യം വാങ്ങി. വെറും ഒരു ഡോളറിനാണ് കമ്ബനി വില്‍ക്കുന്നത്. ഇന്ത്യന്‍ പ്രവാസി വ്യവസായിയായ സ്ഥാപിച്ച കമ്ബനിക്ക് 7000 കോടി രൂപയോളം കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേല്‍ കമ്ബനി പ്രിസം അഡ്വാന്‍സ്ഡ് സൊല്യൂഷന്‍സും അബുദാബിയിലെ റോയല്‍ സ്ട്രാറ്റജിക് പാര്ട്ണേഴ്സും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം യുഎഇ എക്സ്ചേഞ്ചിനും ഫിനാബ്ലറിനുമുള്ള പ്രവര്‍ത്തന മൂലധനം നല്‍കും. കഴിഞ്ഞ ഡിസംബറില്‍ 1.5 ബില്യണ്‍ പൗണ്ട് (2 ബില്യണ്‍ ഡോളര്‍) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വില്‍പ്പന നടത്തുന്നത്. പേയ്മെന്റുകള്‍ക്കും വിദേശനാണയ വിനിമയങ്ങള്‍ക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലര്‍, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബല്‍ ഫിന്‍ടെക് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗുമായി കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചു.കമ്ബനിയില്‍ വന്‍ അഴിച്ചുപണിയും ഉണ്ടാകും. മലയാളികളടക്കം ആയിരങ്ങള്‍ യുഎഇ എക്സ്ചേഞ്ചിലും അനുബന്ധ കമ്ബനികളിലുമായി ജോലി ചെയ്തിരുന്നു. ഏറ്റെടുക്കല്‍ തങ്ങള്‍ക്കും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണിവര്‍. 100 കോടി ഡോളറിന്റെ വായ്പ ഫിനാബ്ലര്‍, കമ്ബനിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് മറച്ചുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിസന്ധി.
:
ഈ വര്‍ഷം ആദ്യം ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേല്‍ കമ്ബനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളില്‍ ഒന്നാണ് ഈ കരാര്‍. അതിനുശേഷം, ബാങ്കിംഗ് മുതല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ വരെയുള്ള കരാറുകള്‍ ഒപ്പു വച്ചിരുന്നു. എന്‍എംസി ഹെല്‍ത്ത്, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യുഎഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു. ഫിനാബ്ലറിന്റെ റജിസ്ട്രേഷനും റദ്ദാക്കി. ഫെബ്രുവരിയില്‍ ഷെട്ടി ഇന്ത്യയിലേക്ക് മടങ്ങി.

