പ്രതിഷേധിച്ച 50 പ്രതിപക്ഷ എം.പിമാരെകൂടി ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടി തുടരുന്നു. കെ. സുധാകരന്, ശശി തരൂര്‍ ഉള്‍പ്പെടെ 50 പ്രതിപക്ഷ എം.പിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും പാര്‍ലമെന്റിനു പുറത്തായിരിക്കുകയാണ്. ഇതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പാർലിമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.
പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തെരഞ്ഞടുപിടിച്ചു സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്കു കടന്നിരിക്കുകയാണ് സ്പീക്കര്‍ ഓം ബിര്‍ല. അടൂര്‍ പ്രകാശ്, അബ്ദുസ്സമദ് സമദാനി എന്നിവരാണ് ഇന്നു നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും സസ്പെന്‍ഡ് ചെയ്തു.

