KSDLIVENEWS

Real news for everyone

സമാഗമം 2024: ടൈറ്റൽ സോങ് വ്യവസായ പ്രമുഖൻ യഹിയ തളങ്കര പ്രകാശനം ചെയ്തു

SHARE THIS ON

കാസർഗോഡ്: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ 1991 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം ഡിസംബർ 21ന് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ  നടക്കും.

പരിപാടിയുടെ ടൈറ്റൽ സോങ് വ്യവസായ പ്രമുഖനും സെൽഫിറ്റ് ഗ്രൂപ്പ് ഓഫ് ഇന്റർ നാഷണൽ ചെയർമാനുമായ യഹിയ തളങ്കര പ്രകാശനം ചെയ്തു. പ്രമുഖ ഗാനരചയിതാവ് ബാപ്പു വെള്ളി പറമ്പിന്റെ വരികൾക്ക് പ്രമുഖഗായകരാണ് ശബ്ദം നൽകിയത്. ഷാഹുൽ ഹമീദ് തങ്ങൾ ആണ്  നിർമിച്ചിരിക്കുന്നത്.

1991 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥിയും  കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ  അഷറഫ് കർള,  മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചാരയത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ. വാണിജ്യ പ്രമുഖൻ എം എ ഖാലിദ്, ഒ കെ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!