KSDLIVENEWS

Real news for everyone

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി

SHARE THIS ON

കോഴിക്കോട്: ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി. പതാക കൈമാറ്റ ചടങ്ങില്‍ അതൃപ്തി.

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്താത്തതില്‍ ഒരു വിഭാഗത്തിന് അമർഷം. സമസ്തയിലെ ലീഗ് അനുകൂലികള്‍ വിട്ടു നില്‍ക്കും. ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുക്കില്ല. നാളെ കന്യാകുമാരി നാഗർകോവിലില്‍ വൈകീട്ട് 4 മണിക്ക് ആണ് ഉദ്ഘാടനം.

യാത്രയിലെ സ്ഥിരം അംഗങ്ങള്‍ ആയ ചിലരും വിട്ടു നില്‍ക്കും. പാണക്കാട് ഹമീദ് അലി തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂർ, അബൂബക്കർ ഫൈസി മലയമ്മ, നാസർ ഫൈസി കൂടത്തായി എന്നിവർ വിട്ട് നില്‍ക്കും. സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരില്‍ നിന്നാണ് പ്രസിഡന്റ്‌ ജിഫ്രി തങ്ങള്‍ പതാക സ്വീകരിച്ചത്. ഉദ്ഘാടന സദസ്സിലെ അധ്യക്ഷനായി നിശ്ചയിച്ച അബ്ബാസ്‍ലി തങ്ങളും പരിപാടി ഒഴിവാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!