KSDLIVENEWS

Real news for everyone

തമിഴ്നാട്ടിൽ നീക്കിയത് 97.37 ലക്ഷം പേരെ: എസ്ഐആർ കരട് വോട്ടർപട്ടിക പുറത്തിറക്കി; ചെന്നൈയിൽ മാത്രം 14.25 ലക്ഷം പുറത്ത്

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിൽ എസ്ഐആർ പ്രക്രിയയ്ക്കു ശേഷമുള്ള കരട് വോട്ടർപട്ടിക പുറത്തിറങ്ങി. വിവിധ കാരണങ്ങളാൽ 97.37 ലക്ഷം പേരെയാണ് നീക്കിയത്. പുതിയ പട്ടിക പ്രകാരം ആകെ വോട്ടർമാർ 5.43 കോടി പേരാണ്. നീക്കിയത് 15.19% പേരെ. ചെന്നൈ ജില്ലയിൽ നിന്ന് 14.25 ലക്ഷം പേർ പുറത്തായി. മരിച്ചവർ, ഇരട്ട വോട്ടുകൾ, കണ്ടെത്താനാകാത്തവർ തുടങ്ങിയവരെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിലൂടെ പട്ടികയിൽനിന്നു നീക്കം ചെയ്യുന്നത്.

ആകെയുള്ള 5.43 വോട്ടർമാരിൽ 2.77 കോടി പുരുഷന്മാരും 2.66 കോടി സ്ത്രീകളുമാണ്. നീക്കം ചെയ്തവരിൽ 26.94 ലക്ഷം പേർ മരിച്ചവരാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 3.4 ലക്ഷം പേരുകൾ ഇരട്ട വോട്ടുള്ളവരായി കണ്ടെത്തി നീക്കം ചെയ്തു. 66.44 ലക്ഷം പേരുകൾ പരിശോധനയിൽ റജിസ്റ്റർ ചെയ്ത വിലാസത്തിൽ കണ്ടെത്താൻ സാധിക്കാത്തവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!