KSDLIVENEWS

Real news for everyone

മലയാളി പൊളി അല്ലെ … ! രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും

SHARE THIS ON

രാജസ്ഥാന്‍ റോയല്‍സിന് പകരക്കാരന്‍. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് പകരം റോയല്‍സിനെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം.

രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ സീസണില്‍ സ്മിത്തിന്റെ നായകത്വത്തില്‍ കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീം പിന്നീടങ്ങോട്ട് പതറുകയായിരുന്നു.

ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിര്‍ത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചിട്ടുണ്ട്.
ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.
രാജസ്ഥാന്‍ നിരയില്‍ ഏറെ പരിചയസമ്ബന്നനായ താരവും, നെടുംതൂണുമാണ് സഞ്ജു.
സഞ്ജുവിന്റെ നായകത്വത്തില്‍ ഏറെ പ്രതീക്ഷയാണ് ടീം മാനേജ്മെന്റിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!