KSDLIVENEWS

Real news for everyone

വിദ്യാഭ്യാസ വകുപ്പും ഐ.ടി മിഷനും സംയുക്തമായി സ്‌കൂളുകളില്‍ ആധാര്‍ അപ്ഡേറ്റ് ക്യാമ്പ് സംഘടിപ്പിക്കും

SHARE THIS ON

കാസർകോട്: വിദ്യാഭ്യാസ വകുപ്പും ഐ.ടി മിഷനും സംയുക്തമായി അഞ്ചു വയസ്സ് മുതല്‍ ഏഴുവരെയുള്ള കുട്ടികള്‍ക്ക് അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയില്‍ ഡിസംബര്‍ 31വരെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുണ്ടായിരുന്ന 5,22,000 പേരില്‍ 1,93,000 പേര്‍ ഈ പ്രക്രിയ പൂർത്തിയാക്കി. 2023 ആഗസ്റ്റ് മുതല്‍ ഡിസംബർ വരെ ജില്ലയില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷം കഴിഞ്ഞ 83,541 പേര്‍ ആധാര്‍ പുതുക്കി. അക്ഷയകേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങളിലൂടെ ഡോക്യുമെന്റുകള്‍ അപ്ഡേറ്റ് ചെയ്ത കണക്കാണിത്. ജില്ലയില്‍ ഡിസംബര്‍ 31വരെ അഞ്ച് വയസ്സില്‍ താഴെയുള്ള 8000 കുട്ടികള്‍ ബയോമെട്രിക് അപ്ഡേഷന്‍ നടത്തിയെന്നും യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!